നെടുമങ്ങാട്: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജി.ആർ. അനിലിനെതിരേ നടത്തിയ അപകീർത്തികരമായ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി മീനാങ്കൽ കുമാറിനെതിരേ ജി.ആർ.അനിൽ വക്കീൽ നോട്ടീസയച്ചു.
തീർത്തും അവാസ്തവമായ പ്രസ്താവന സോഷ്യൽ മീഡിയയിലൂടെ നടത്തിയത് എൽഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്.
നോട്ടീസ് കിട്ടി ആറു മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽനിന്ന് അപകീർത്തികരമായ വീഡിയോകൾ നീക്കം ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ മാപ്പ് പറയുകയും ചെയ്യണം. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണം. അതിന് തയ്യാറാകാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. ബോബി കെ.ജോസഫ് മുഖാന്തിരം അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.